Thursday, March 30, 2017

പാമ്പ് - Snake (Poem in Malayalam)


പാമ്പ്
----------
ഞാൻ ഒരു പാവം പാമ്പ്
എന്നേ ഉപദ്രവിച്ചാലേ ഉപദ്രവിക്കു .
ഒരു കാലത്തു
എനിക്ക് കാലുണ്ടായിരുന്ന .
അത് എവിടെയോ പോയി .
ഇപ്പോൾ ഇഴഞ്ഞിഴഞ് നടക്കുന്നു
ഒരു വികാലങ്ങനെ പോലെ .
മഴയത്തും , വെയിലത്തും ,
കാറ്റത്തും , എല്ലാം ഇഴഞ്ഞു നടക്കും .
ആൾക്കാർക്കു എന്നേ കാണാൻ ഇഷ്ടമില്ല
തല്ലാൻ വടിയും , കല്ലും എടുക്കും
ഞാൻ ഓടും .
എത്രനാൾ ഇങ്ങനെ
ഒളിച്ചു ജീവിക്കും ?
അറിയില്ല .
ഞാൻ ആണ് നൂറിൽപരം
 ജീവികളുടെ മരണത്തിനു
കാരണക്കാരൻ .
ഇപ്പോൾ മതിയായി ,
കൊന്നതിന് ശിക്ഷ അനുഭവിക്കണം
നരകം ഉണ്ടോയെന്ന് അറിയില്ല
ഉണ്ടെങ്കിൽ അതിൽ പോകണം .
ആരെങ്കിലും എന്നെ
തല്ലിക്കൊന്നാൽ മതി
എന്നൊരു ആഗ്രഹം .
ഞാൻ ഒരു പാവം പാമ്പ് !
Note: will soon be translated into English.